Flickr

Wednesday 19 July 2017

ഐസിസിയുടെ പുതിയ നിയമം: ധോണിക്ക് ബാറ്റ് മാറ്റേണ്ടി വരും

മഹേന്ദ്ര സിങ് ധോണിയ്ക്ക് തിരിച്ചടിയായി ഐസിസിയുടെ പുതിയ ക്രിക്കറ്റ് നിയമം. ബാറ്റിന്റെ എഡ്ജ് സംബന്ധിച്ച്‌ 40 മില്ലിമീറ്ററായി കുറക്കണമെന്ന എംസിസിയുടെ പുതിയ നിയമമാണ് ധോണിയ്ക്ക് തിരിച്ചടിയാകുക. നിലവില്‍ ധോണിയുടെ ബാറ്റിന് 45 മില്ലി മീറ്റര്‍ എഡ്ജ് ആണ് ഉളളത്. ഇതോടെ ധോണിയ്ക്ക് ബാറ്റ് മാറ്റേണ്ടി വരും.
കഴിഞ്ഞ മാര്‍ച്ചിലാണ് എംസിസി (മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്) ഈ നിയമം പ്രഖ്യാപിച്ചത്. ഒക്ടോബറോടെ ഈ നിയമം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ വരും. ഇതോടെ ഒക്ടോബറോടെ ധോണിയ്ക്ക് ബാറ്റ് മാറ്റേണ്ടി വരും. ഐസിസിക്കായി ക്രിക്കറ്റ് നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് ആണ്.
ധോണിയ്ക്ക് പിന്നാലെ വെസ്റ്റിന്‍ഡീസ് താരം കീറോണ്‍ പൊളളാഡിനും ഈ നിയമം തിരിച്ചടിയാകും പൊള്ളാഡും വലിയ ബാറ്റാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/KL14SportsNews

Image may contain: 1 person

ഐപിഎല്‍ മത്സരത്തിനിടെ പൊള്ളാഡ് ഈ നിയമത്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അതെസമയം ലോകക്രിക്കറ്റിലെ താരങ്ങളായ വിരാട് കോഹ്ലിയ്ക്കും, ജോറൂട്ടിനും സ്റ്റീവ് സ്മിത്തിനും എബി ഡിവില്ലേഴ്സിനെയും ഐസിസിയുടെ പുതിയ നിയമം ബാധിക്കില്ല. ഇവരെല്ലാവരും 40 മില്ലിമീറ്റര്‍ എഡ്ജ് ഉളള ബാറ്റുകളാണ് ഉപയോഗിക്കുന്നത്.
40 മില്ലിമീറ്റര്‍ എഡ്ജിന് പുറമെ 108 മില്ലിമീറ്റര്‍വീതിയും 67 മില്ലി മീറ്റര്‍ ആഴവും മാത്രമേ ഇനി ബാറ്റുകള്‍ക്ക് അനുവദിക്കു. ധോണി തന്റെ പുതിയ ബാറ്റിന്റെ നീളവും വീതിയും മുഴുവനായി കുറക്കുമോ, ഭാഗികമായി കുറക്കുമോയെന്നത് ഇനി കാത്തിരുന്ന് കാണണം.
Published: By: Sameer Udma - July 19, 2017

 

Ads